കോന്നി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് സ്തൂപത്തിനു മുകളില്‍ കൊടി നാട്ടി

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തൂപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത് എന്നാൽ പുതിയ യുഡിഎഫ്ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്. പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച…

Read More

കോന്നി ഗ്രാമ പഞ്ചായത്ത് : അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം ‘പൂത്തുമ്പികള്‍’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. കലാപരിപാടിയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, ജിഷ ജയകുമാര്‍ സിന്ധു സന്തോഷ്, പി വി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാറാ സൂസന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി ഗ്രാമ പഞ്ചായത്ത്: തൊഴിലുറപ്പു പദ്ധതി പരിശീലനം നടത്തി

  konnivartha.com/കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികള്‍ക്കും  മേറ്റുമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പരിശീലന പരുപാടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക കുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പൊതു സമൂഹത്തിൽ പദ്ധതിയുടെ ആവശ്യകതയെ സംബന്ധിച്ചും, നിർവഹണത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യത് മുന്നൊട്ടു പോകണം എന്നും പറയുകയുണ്ടായി. ടി സാമ്പത്തിക വർഷത്തിൽ ടാർജെറ്റ് നൽകിയിരുന്ന തൊഴിൽദിനങ്ങൾ വർഷത്തിന്റെ പകുതിയിൽ തന്നെ പൂർത്തീകരിച്ചതിനും, അംഗവൈകല്യം ഉള്ള ആളുകൾക്ക് നൂറ് ശതമാനം തൊഴിൽ നൽകിയതിനും, തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിന്റെ പകുതിയിൽ തന്നെ നാല്പതു ദിനം ശരാശരി തൊഴിൽ നൽകി മികച്ച പ്രകടനം നടത്തുന്ന കോന്നി ഗ്രാമപഞ്ചായത്തിനെ…

Read More

കോന്നി ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം നടന്നു

konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം കോന്നി ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ടു.കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുലേഖ വി നായരുടെ അദ്ധ്യക്ഷതയിൽ നിശാന്ത് കോന്നി ഉദ്ഘാടനം ചെയ്തു.   ഗ്രാമപ്രദേശങ്ങളിൽ നിന്ന് വളർന്നു വരുന്ന കലാ-കായികര്ക്കു പ്രതിസന്ധി കാലഘട്ടങ്ങളിൽ അകപ്പെട്ടുപോകാതെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ നൽകുന്ന അവസരത്തെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.   കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് .ജിജി സജി മുഖ്യപ്രഭാഷണം നടത്തുകയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പി എച്ച്, സോമൻ പിള്ള,വി.പി ജോസഫ്,കെ ജി ഉദയകുമാർ,.തോമസ് കാലായിൽജോയ്‌സ് എബ്രഹാം,തുളസി മോഹൻ,രെഞ്ചു ആർ,ലിസിയമ്മ ജോഷുവ,ജിഷ ജയകുമാർ,ആനി സാബു തോമസ്,ലതിക കുമാരി,ശോഭ മുരളി,സിന്ധു സന്തോഷ്,അർച്ചന ബാലൻ,യൂത്ത് കോഡിനേറ്റർ അഭിലാഷ് വി പിള്ള,കുടുംബശ്രീ ചെയർപേഴ്സൺരേഖ പ്രദീപ്,പ്രവീൺ എച്ച്,.മനോഷ്,മനോജ്,അനൂപ് എന്നിവർ പ്രസംഗിച്ചു

Read More

കോന്നി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോന്നി പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു  

Read More

കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രിയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രാമസ്വരാജ് എന്ന മഹാത്‌മജിയുടെ സ്വപ്നം യാഥാർത്ഥ്യമാകേണ്ടത് ഗ്രാമസഭകളിലൂടെയാണ് എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കോന്നി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പ്രീയദർശിനി ടൗൺഹാൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകൾ കൂടുതൽ ശക്തമാകേണ്ട കാല ഘട്ടത്തിൽ അതിന് പ്രാധാന്യം നൽകണം. ഗ്രാമസഭകളുടെ കൃത്യമായ സഹകരണത്തോടെ കോന്നി ഗ്രാമ പഞ്ചായത്ത് നടത്തിയ ജനകീയ ഇടപെടലുകൾ മാതൃകാ പരമാണ്.സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ കാണുവാൻ കാണിച്ച ആത്മാർത്ഥ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തനതു വരുമാനത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ 5 വർഷം നടത്തിയ വലിയ മുന്നേറ്റമാണ് ജനോപകാര പ്രഥമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടത്തുന്നതിന് ഭരണ സമിതിയെ സഹായിച്ചെതെന്ന് ഐ എസ്സ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നടത്തി അടൂർ പ്രകാശ് എം പി അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ…

Read More