കോന്നി ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തക അഭിമുഖം മാറ്റി

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകയെ നിയമിക്കുന്നതിന് ഒക്ടോബര്‍ 25ന് കോന്നി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിയതായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

കോന്നി ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് : നിര്‍മാണ ഉദ്ഘാടനം നടന്നു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന പച്ചത്തുരുത്ത് നിര്‍മാണോദ്ഘാടനം പെരിഞ്ഞൊട്ടക്കല്‍ സി. എഫ്. ആര്‍. ഡി കോളജില്‍ പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ തോമസ് കാലായില്‍ അധ്യക്ഷനായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ഏക്കര്‍ വിസ്തൃതിയില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. ഔഷധസസ്യ തോട്ടം, ഫലവൃക്ഷ തോട്ടം, നക്ഷത്ര വനം എന്നീ വിഭാഗങ്ങളിലായി 4.65 ലക്ഷം രൂപയിലാണ് നിര്‍മാണം. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, വാര്‍ഡ് മെമ്പര്‍ ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയര്‍ കെ. വി സവിത, സി.എഫ്.ആര്‍.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയചന്ദ്രന്‍,…

Read More

കോന്നി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ   കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു . 2024 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേതഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും 21-06-2024 തീയതി വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.

Read More

കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ലതിക കുമാരി സി റ്റി ( വാർഡ്-14) യെയും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീരഞ്ജു ആർ( വാർഡ്-6) നെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി തോമസ് മത്തായി കാലായിൽ ( വാർഡ്-2) നെയും ഐകകണ്ഠേന തിരഞ്ഞെടുത്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ വൈ. റോയ് മോൻ, (സർവ്വേ സൂപ്രണ്ട് റീസർവ്വേ 2 പത്തനംതിട്ട )ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ്, വൈസ് പ്രസിഡൻറ് റോജി എബ്രഹാം, സെക്രട്ടറി കെ പി സുനിൽ കുമാർ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Read More