konnivartha.com : യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ്, സംഭവത്തിൽ ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന് വൈകിട്ട് 6 നാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. ചികിത്സയ്ക്കിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26 രാവിലെ 9.30 ന് മരണപ്പെടുകയായിരുന്നു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കോന്നി പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന്, കോന്നി തഹസീൽദാർ ആണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ,…
Read Moreടാഗ്: കോന്നി കുമ്മണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിന്‍റെ മാതാവ് അറസ്റ്റില്‍
കോന്നി കുമ്മണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവിന്‍റെ മാതാവ് അറസ്റ്റില്‍
konnivartha.com : ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണ്ണൂർ സ്വദേശിനി ഷംനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഭർത്താവിൻറെ മാതാവ് മൻസൂറത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 24 ലായിരുന്നു കോന്നി കുമ്മണ്ണൂരിലെ ഭർത്താവിന്റെ വീട്ടിൽ ഷംന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ആശുപത്രിയിൽ വച്ച് യുവതി മരിച്ചു.ഇതോടെയാണ് യുവതി ഭർത്താവിൻറെ വീട്ടിൽ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി ബന്ധുക്കൾ ആരോപിച്ചത്. പീഡന വിവരങ്ങൾ എഴുതിവെച്ച ഡയറി പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ ഷംനയുടെ മരണം നടന്ന ആഴ്ചകൾ പിന്നിട്ടിട്ടും മറ്റു നടപടികൾ ഉണ്ടാകാതിരുന്നതോടെ പോലീസിനെതിരെ കുടുംബം രംഗത്ത് വന്നു.ഇതിന് പിന്നാലെയാണ് ഭർത്താവ് ജഹാമിന്റെ അമ്മ മൻസൂറത്തിനെ പോലീസ് അറസ്റ്റ്…
Read More