കോന്നി :കർക്കടകത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കാവിന്റെ കാവലാളുകളായ അഷ്ട നാഗങ്ങൾക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജകൾ സമർപ്പിച്ചു. നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം പാലഭിഷേകം എന്നിവയും അഷ്ട നാഗങ്ങളായ അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻഎന്നിവർക്ക് വിശേഷാൽ ഊട്ട് പൂജയും നൽകി. പൂജകൾക്ക് വിനീത് ഊരാളി നേതൃത്വം നൽകി.
Read Moreടാഗ്: കോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )
കോന്നി കല്ലേലിക്കാവില്‍ പത്താമുദയം മഹോത്സവം ഏപ്രിൽ 14 മുതൽ 23 വരെ
പത്തനംതിട്ട : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന് മുളയും കമുകിന് പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് പത്തു ദിന മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കരിക്ക് ഉടച്ച് വിഷു ദിനത്തിൽ മലക്കൊടി ദർശനത്തോടെ തുടക്കം കുറിക്കും . വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി…
Read Moreകോന്നി കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാനപൂജ ജനുവരി 20 ന്
ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും:അത്യഅപൂര്‍വ്വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം )ഈ മാസം 20 നു( 2025 ജനുവരി തിങ്കൾ 20 ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. ചടങ്ങുകൾക്ക് മുന്നോടിയായി മകരം ഒന്നിന് രാവിലെ നവാഭിഷേക പൂജ,…
Read Moreകോന്നി കല്ലേലിക്കാവില്‍ 999 മല പൂജ സമര്‍പ്പിച്ചു
കോന്നി : 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന് വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന് പൂജ എന്നിവയും നടന്നു . കളരിയില്‍ ദീപം പകര്‍ന്ന് അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പരമ്പ് നിവര്‍ത്തി നെല്‍ വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി മലയെ ഊട്ടി സ്തുതിച്ച് സര്‍വ്വ ചരാചരങ്ങള്‍ക്കും മാനവകുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചു . മൂര്‍ത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന് പൂജയും 999 മല പൂജയും അര്‍പ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി .പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്കി
Read Moreകോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി
konnivartha.com : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ വന ദുര്‍ഗ്ഗ പൂജയോടെ വിദ്യാദേവിയ്ക്ക് ഊട്ടും പൂജയും അര്‍പ്പിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്തോടെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് അക്ഷര ദീപം പകര്‍ന്നു നല്കി . മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാര അനുഷ്ടാനത്തോടെ താംബൂലം സമര്‍പ്പിച്ച് ഊരാളി മല വിളിച്ചു ചൊല്ലി അക്ഷരത്തെ ഉണര്‍ത്തി . കാവില്‍ കുടികൊള്ളും ഈശ്വര ഭാവങ്ങളെ തൊട്ട് ഉണര്‍ത്തി . ഹരിശ്രീ കുറിയ്ക്കുന്ന കുരുന്നുകള്‍ മാതാ പിതാവിന് ദക്ഷിണ നല്കി .തുടര്‍ന്ന് ഗുരുസ്ഥാനീയരുടെ മടിയില്‍ അമര്‍ന്നു . വിഭൂതി പ്രസാദം നെറ്റിയില്‍ തൊട്ട് കാട്ടു തേനില്‍ മുക്കിയ പച്ച മഞ്ഞള്‍ കൊണ്ട് നാവില്‍ തൊടു കുറി വരച്ചു . പുന്നെല്ല് കുത്തിയ അരിയില്‍…
Read Moreകോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )
konnivartha.com: വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില് പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി അനുസരിച്ച് പൂജകള്‍ അര്‍പ്പിക്കുന്ന പ്രമുഖ കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന് കാവ് . രാവിലെ പത്തു മണിമുതല്‍ കൗള ഗണപതി പൂജകള്‍ക്ക് തുടക്കം കുറിയ്ക്കും . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിക്കും .
Read More