കോന്നി ഇളകൊള്ളൂർ അതിരാത്രം : ആചാര്യവരണം നടത്തി

  konnivartha.com: കോന്നി ഇളകൊള്ളൂർ അതിരാത്ര മഹായാഗത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിക്ക് അഷ്ടമംഗല്യം നൽകി ആചാര്യവരണം നടത്തപ്പെട്ടു. ഗുരുവായൂർ തന്ത്രി മoത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇളകൊള്ളൂർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ പോറ്റി, സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ ,സംഘാടക സമിതി ജനറൽ കൺവീനർ വി.പി.അഭിജിത്ത്, കൺവീനർമാരായ രാജേഷ് മുരിപ്പാറ,നന്ദു കൃഷ്ണൻ, വിദേശ വ്യവസായി ശ്രീറാം മേനോൻ, നർത്തകി കൃഷ്ണ മേനോൻ എന്നിവർ നേതൃത്വം നൽകി.

Read More

കോന്നി ഇളകൊള്ളൂർ അതിരാത്രം : സ്വാഗത സംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

  konnivartha.com: പത്തനംതിട്ട കോന്നി സംഹിത ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ 2024ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ഇളകൊള്ളൂർ അതിരാത്രത്തിന്‍റെ സ്വാഗത സംഘ കാര്യാലയം പൂജനീയ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്തു. അതിരാത്ര മഹായാഗം ദേശത്തിൻ്റെ അഭിവൃദ്ധിക്കു കാരണമാകുമെന്നും, ഇടമുറിയാതെ ഉള്ള വേദമന്ത്രങ്ങളുടെ തുടർച്ചയായ ഉച്ചാരണമാണ് അതിരാത്രത്തിന്‍റെ പ്രത്യേകത അത് ശ്രവിക്കുന്നവർക്ക് പോസിറ്റീവ് എനർജി ലഭിക്കുമെന്നും അതിലൂടെ അഭിവൃദ്ധി നേടാൻ സാധിക്കുമെന്നും, മാതാജി പറഞ്ഞു. എൻഎസ്സ് എസ്സ് പ്രതിനിധി സഭാ അംഗവും സ്വാഗത സംഘം ജനറൽ കൺവീനറുമായ പി.ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് കെ.പത്മകുമാർ,എ. ആർ രാഘവൻ (സാംബവ മഹാസഭ ), ഡോ.നാരായണ ഭട്ടതിരിപ്പാട്, വേദാഗ്നി സൂര്യഗായത്രി അരുൺ, രാഷ്ട്രിയ സ്വയംസേവക സംഘം കോന്നി ഖണ്ഡ് കാര്യവാഹ് സജി വലഞ്ചുഴി, അയ്യപ്പസേവാസമാജം സംസ്ഥാന ജോ.ജനറൽ…

Read More