konnivartha.com : കോന്നി ഇളകൊള്ളൂരില്‍ അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങള്‍ ലംഘിച്ച്. അമിത വേഗതയില്‍ വളവില്‍ ഓവര്‍ടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ ബസിന് ജിപിഎസും സ്പീഡ ഗവര്‍ണറും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇരുവാഹനങ്ങള്‍ക്കും അമിത വേഗമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും അപകടത്തില്‍പ്പെട്ട സൈലോ കാറിന്റെ ഡ്രൈവര്‍ തന്റെ സൈഡിലൂടെ കൃത്യമായാണ് വന്നിരുന്നത്. വളവോട് കൂടിയ ഇളകൊള്ളൂര്പള്ളിക്ക് മുന്നില്‍ മുന്പില് പോയ കാറിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസിന് നിയന്ത്രണം നഷ്ടമാവുകയും എതിരേ വന്ന സൈലോ കാര്‍ ഇടിച്ച് തകര്‍ത്ത് കിഴവള്ളൂര്‍ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകര്‍ത്ത് നില്‍ക്കുകയുമായിരുന്നു. അപകടത്തില്‍ 17 പേര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഓടിച്ചിരുന്ന ജോണോറാം ചൗധരി എന്നിവരെ കോട്ടയം മെഡിക്കല്‍…
Read More