കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം കോന്നി വാര്‍ത്ത : കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ “ചരിയല്‍ ‘ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കോന്നി ആനകൂടിനു മുന്നില്‍ ധര്‍ണ്ണ നടത്തി . കോന്നി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വൈൽഡ് ലൈഫ് ബോർഡു മെമ്പർ കെ.ബിനു ബിനു കോട്ടയം ഉദ്ഘാടനം ചെയ്തു. ചിറ്റാർ ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീനിവാസൻ കുളത്തുമൺ ആശംസാ പ്രസംഗം നടത്തി. കോന്നി ആനത്താവളത്തിലെ ആന മരണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക. ഇപ്പോഴത്തെ ഡോക്ടറെ മാറ്റി പകരം വന്യജീവികളെ ചികിത്സിച്ചു പരിചയമുള്ളവിദഗ്ദ്ധനായ ഡോക്ടറെ നിയമിക്കുക ആനത്താവളം കേന്ദ്രമാക്കി ഉപദേശക സമിതിയോ വന സംരക്ഷണ സമിതിയോ രൂപീകരിക്കുക മുതലായ…
Read Moreടാഗ്: കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം അന്വേഷിക്കണം
കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം അന്വേഷിക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം ശാസ്ത്രീയമായി അന്വേഷിക്കണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യപ്പെട്ടു . അടിക്കടി ഇവിടെ ആനകള്‍ ചരിയുന്നത് ദുരൂഹമാണ് . ആനകളെ പരിചരിച്ചുള്ള കൃത്യതയാര്‍ന്ന ഡോക്ടറുടെ സേവനം ആണ് ആവശ്യം . ആനകള്‍ ചരിയുന്ന സംഭവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വനം വകുപ്പ് പരസ്യപ്പെടുത്തണം . എന്ത് അസുഖം മൂലമാണ് ആനകള്‍ ചരിയുന്നത് എന്ന് വനം വകുപ്പ് കണ്ടെത്തണം . കൃത്രിമ ഭക്ഷണം ആനകള്‍ക്ക് എത്രമാത്രം മാരകംആണെന്ന് ഉള്ള റിപ്പോര്‍ട്ട് പൊതുജന സമക്ഷം അവതരിപ്പിക്കണം . നാര് ഭക്ഷണം ആനകള്‍ക്ക് കൃത്യമായി കൊടുക്കണം . കുട്ടിയാനകളുടെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാണ് ആനത്താവള സംരക്ഷണ സമിതിയുടെ ആവശ്യം . ഈ ആവശ്യം മുന്‍…
Read More