konnivartha.com: കോന്നി അതിരുങ്കല്‍ ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി . പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചത് .സമീപത്തെ ഏതാനും വീടുകളുടെ മുറ്റത്തും കാല്‍പ്പാടുകള്‍ ഉണ്ട് . ഏറെ ദിവസമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു . കഴിഞ്ഞിടെ ഒരു പുലിയെ വനം വകുപ്പ് കൂട് വെച്ചു പിടിച്ചു വനത്തില്‍ വിട്ടിരുന്നു . പ്രദേശത്തെ ആടുകളെ പുലി കടിച്ച് കൊന്നിരുന്നു . നാല് പുലികളെ വരെ ഒന്നിച്ചു കണ്ടതായി അന്ന് വന പാലകരെ അറിയിച്ചിരുന്നു . കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് പുലി ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത് എത്തിയത് .കാല്‍പ്പാടുകള്‍ പുലിയുടെ ആണെന്ന് വനപാലകര്‍ വീട്ടുകാരെ അറിയിച്ചു . രാത്രിയില്‍ പ്രദേശ വാസികള്‍ സൂക്ഷിക്കണം…
Read More