കോന്നി അതിരാത്രം: മെയ് 1 ന് അവസാനിക്കും

  കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം മൂന്നാം (23- 4 -2024) ദിവസം പൂർത്തിയാക്കി. യാഗം മെയ് 1 നു അവസാനിക്കും. ആദ്യ ദിവസം വൈദികർ യാഗ വിളക്കിലേക്കു അന്ഗ്നി പകർന്നു യാഗത്തിന് തിരി തെളിച്ചു. രണ്ടാം ദിവസം യജമാനനും പത്നിയും യജമാനത്വം സ്വീകരിച്ചു യാഗ ശാലയിൽ ഉപവിഷ്ടരായി. തുടർന്ന് അരണി കടഞ്ഞു യാഗാഗ്നി ജ്വലിപ്പിച്ചു യാഗാരംഭം കുറിച്ചു. ആദ്യ ദിവസങ്ങളിൽ തന്നെ വലിയ ജനസാന്നിധ്യമാണ് യാഗം നടക്കുന്ന ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ദൃശ്യമായത്. (24-3-2024) രാവിലെ യാഗാചാര്യൻ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ നേതൃത്വത്തിൽ അതിരാത്ര മഹാ യാഗസങ്കൽപം നടന്നു. തുടർന്നാണ് ഗണപതി പൂജ നടന്നത്. ശേഷം സ്വസ്തിവാചദ, ശ്രദ്ധാഹ്വാനം ആഹുതി എന്നീ ചടങ്ങുകൾ നടത്തി. തുടർന്ന് ഋത്വിക്കുകളെ വരവേൽക്കുന്ന ഋത്വിക് വരണ ചടങ്ങുകൾ നടന്നു. അതിനു ശേഷം മധുപർക്ക പൂജ…

Read More