കോന്നി അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന  വിനായക് എന്ന  വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്  . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയത്‌ ആയിരുന്നു .ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തി. അച്ചന്‍കോവില്‍ നദിയിലെ കൊടിഞ്ഞിമൂല ,ചീക്കന്‍പാട്ട് കടവുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ ആണ് മുങ്ങി മരിച്ചത് . രണ്ടു വര്‍ഷം മുന്നേ കോന്നിയിലെ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു . അതിനു മുന്നേ നിരവധി ആളുകള്‍ മുങ്ങി മരിച്ച സ്ഥലം ആണ് . ചീക്കന്‍പാട്ട് പാറയുടെ അടുത്ത് ഉള്ള കുഴിയില്‍ വീണു ആണ് ആളുകള്‍ മരണപ്പെട്ടിരുന്നത് . കൊടിഞ്ഞിമൂല കടവില്‍ ആഴത്തില്‍ കുഴി ഉണ്ടായിരുന്നത് .വെള്ളപൊക്കത്തില്‍ മണല്‍ അടിഞ്ഞു കൂടി…

Read More