കോന്നി :അച്ചന്‍കോവില്‍ നദിയെ സ്നേഹിക്കുന്നതിന് ഒപ്പം  സൂക്ഷിക്കുക

  konnivartha.com: കിഴക്ക് പശുക്കിടാമേടില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദി അച്ചന്‍കോവില്‍ . പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.അച്ചന്‍കോവില്‍ നദിയുടെ പുണ്യ പുരാണ പേര് അറിയാവുന്നവര്‍ ചുരുക്കം . ആ പേര് ആണ് തൊണ്ടിയാര്‍ . തൊണ്ണൂറു തോടുകള്‍ വന്നു ചേരുന്ന ഇടം . തൊണ്ണൂറു തോടും തൊണ്ടിയാറും എന്നൊരു ചൊല്ല് ഇന്നും ഉണ്ട് . ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാർ പമ്പാനദിയിൽ ലയിക്കുന്നു. കോന്നിയൂര്‍ ,പന്തളം ആസ്ഥാനമായിരുന്ന പഴമയുടെ കൊട്ടാരങ്ങള്‍, അമ്പലം എന്നിവ എല്ലാം അച്ചന്‍കോവില്‍ നദിയുടെ തീരാ ഭൂമികയില്‍ ആണ് . അച്ചന്‍കോവില്‍ നദി എന്നത് അച്ചന്‍കോവില്‍ പ്രദേശവുമായി ബന്ധപ്പെട്ടല്ല . അച്ചന്‍(പിതാവ് ) എന്ന പുരാണ മലയില്‍ നിന്നും ആണ് നദി ചെറിയ ചാല്…

Read More