കോന്നിയുടെ വികസനം 2024 ല്‍ : അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ

  konnivartha.com:   കോന്നിയുടെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു 2024 എന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം,ടൂറിസം, പട്ടയം,പശ്ചാത്തല വികസനം, അടിസ്ഥാന വർഗ്ഗ വികസനം തുടങ്ങി സമസ്ത മേഖലകളിലും നിരവധി പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും പുതിയവയ്ക്ക് അനുമതി വാങ്ങിയെടുക്കുവാനും സാധിച്ചു. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് ഐസിയു, സിറ്റി സ്കാൻ, ബ്ലഡ്‌ ബാങ്ക്,ബോയിസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തീയേറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആയ മലയാലപ്പുഴ മൈലപ്ര കൂടൽ കൊക്കത്തോട് വള്ളിക്കോട്…

Read More