കോന്നിയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതം ഏറ്റു

  konnivartha.com: കോന്നിയില്‍ കനത്ത ചൂടില്‍ വീട്ടമ്മയ്ക്ക് സൂര്യാഘാതം ഏറ്റു. കോന്നി മങ്ങാരം മണ്ണാറത്ത വീട്ടിൽ രജനിക്കാണ് സൂര്യാഘാതം ഏറ്റത്. 12:45ന് ശേഷം മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പുറത്തും, തോളിന്‍റെ ഭാഗത്തും എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു . പൊള്ളലിന്‍റെ ആസ്വസ്ഥതകൾ ഉണ്ടായപ്പോഴാണ് സൂര്യാഘാതം ഏറ്റത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോന്നി താലൂക് ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം ഉയർന്ന താപനില 37°C വരെ എത്തി . ഏപ്രിൽ 23 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് ഉണ്ട് . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ…

Read More