കോന്നിയിൽ കോവിഡ് പ്രതിരോധം ശക്തമാക്കി : വ്യാപാര സ്ഥാപനങ്ങളുടെ സമയം ക്രമീകരിച്ചു

കോന്നിയിൽ കോവിഡ് പ്രതിരോധം ശക്തമാക്കി : വ്യാപാര സ്ഥാപനങ്ങളുടെ സമയം ക്രമീകരിച്ചു കോന്നി വാര്‍ത്ത : കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി ഗ്രാമപഞ്ചായത്തിലെ 16 ആം വാർഡ് കോവിഡ് വ്യാപനത്തെ തുടർന്ന്  കണ്ടെയ്മെന്‍റ്   സോണിൽ ഉൾപ്പെടുത്തിയതിനാൽ സർക്കാർ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും ജാഗ്രത ശക്തമാക്കണമെന്നും എംഎൽഎ പറഞ്ഞു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നയും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്മെന്‍റ്  സോണായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുണ്ടായ ആശയക്കുഴപ്പം യോഗത്തിൽ പരിഹരിച്ചു. സർക്കാർ നിർദ്ദേശങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് വ്യാപാരികൾ യോഗത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് നിർദ്ദേശം പാലിച്ച് മാത്രമായിരിക്കണം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. പച്ചക്കറി- പലചരക്ക് കടകൾ രാവിലെ 8 മുതൽ 7 മണി മാത്രമേ പ്രവർത്തിക്കാവു. ഹോട്ടലുകൾക്ക്…

Read More