konnivartha.com: കോന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മിനി ബൈപാസുകൾ എന്ന പേരില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന പഴയ റോഡുകള്‍ വീതി കൂട്ടാതെ തന്നെ ആധുനിക രീതിയില്‍ ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നു . പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നുള്ള രണ്ട് ഉപറോഡുകളാണ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തീകരിക്കുന്നത് . ടിവിഎം ആശുപത്രി പടിയില്‍ നിന്നും കോന്നി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിയറ്റ്നാം ജങ്ഷനിലേക്കും, നാരായണപുരം ചന്തയുടെ സമീപം ഉള്ള റോഡ് ടിവിഎം- വിയറ്റ്നാം റോഡിൽ ബന്ധിപ്പിച്ചുമാണ് മിനി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നത് . എവിടെയും വീതി കൂട്ടാന്‍ കഴിയില്ല . ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്ത് നിന്ന് വന്നാല്‍ പോലും ഗതാഗത ബുദ്ധിമുട്ട് ഉണ്ട് .വലിയ വാഹനങ്ങള്‍ കടന്നു വന്നാല്‍ ഇവിടെയും ഗതാഗതകുരുക്ക് ഉണ്ടാകും എന്ന് സ്ഥലവാസികള്‍ പറയുന്നു .…
Read More