വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര് ടി സി ബസ്സ് ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് കെ എസ് ആര് ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും…
Read More