കോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

  konnivartha.com: കോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചു കൊന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .രാവിലെ കുടുങ്ങിയ കാട്ടുപന്നിയെ നിയമ നടപടികളുടെ ഭാഗമായി പഞ്ചായത്ത് അനുമതിയോടെ വൈകിട്ട് വെടി വെച്ചു കൊന്നു മറവു ചെയ്തു . സമീപവാസികള്‍ കോന്നി വനം വകുപ്പ് ,പഞ്ചായത്ത് അധികാരികളെ അറിയിച്ചു എങ്കിലും അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇതിനെ വെടിവെക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞത് .വൈകിട്ട് വീട്ടുകാര്‍ അപേക്ഷ നല്‍കി . തുടര്‍ന്ന് ഈ കാട്ടു പന്നിയെ വെടിവെക്കാന്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു നിര്‍ദേശം നല്‍കി . കുരുക്കില്‍ വീണ കാട്ടുപന്നിയെ വെടിവെക്കാന്‍ നിയമ തടസ്സം ഉണ്ട് . എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിലവില്‍ ഉള്ള നിയമത്തില്‍ നിന്ന് കൊണ്ട്…

Read More