കോന്നിയില്‍ അധ്യാപകന്‍, പ്രോഗ്രാമര്‍ ഒഴിവ്

  konnivartha.com: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലേക്ക് താത്കാലിക അധ്യാപകന്‍, പ്രോഗ്രാമര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊമേഴ്സ് (രാവിലെ 11), ഇംഗ്ലീഷ് (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 27 നും കമ്പ്യൂട്ടര്‍ സയന്‍സ് (രാവിലെ 11), പ്രോഗ്രാമര്‍ (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 28 നും ആണ് അഭിമുഖം. അധ്യാപക തസ്തികയ്ക്ക് അതതു വിഷയത്തില്‍ ബിരുദാനന്തര ബിരുദവും (നെറ്റ് മുന്‍ഗണന), പ്രോഗ്രാമര്‍ തസ്തികയ്ക്ക് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005074.

Read More