കോന്നിയിലെ ദുരൂഹമരണങ്ങളില്‍ ഉന്നതതല അന്വേഷണം വേണം നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി എന്നും ബിജെപി ഉണ്ടാകും:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നി വാര്‍ത്ത : രാഷ്ട്രീയത്തിന് അതീതമായി നീതി നിഷേധിക്കുന്നവരുടെ ശബ്ദമായി ഭാരതീയ ജനതാ പാർട്ടി എന്നും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിൽ പറഞ്ഞു. സിപിഐ എം നേതാക്കളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത മുൻ സിപിഎം ലോക്കൽ സെക്രട്ടറി ഓമനക്കുട്ടൻറെയും മൂന്നു മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട ആശ ജയകുമാറിനെയും ദുരൂഹമരണങ്ങൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്, കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് അദ്ദേഹം. ഒരു കാലത്ത് പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറയുന്ന സിപിഎം ഇന്ന് പണക്കാരുടെയും കൊള്ളക്കാരുടെയും പാർട്ടിയായി അധപതിച്ചിരിക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളെ എതിർക്കുന്നവരെ…
Read More