konnivartha.com: കോന്നി കിഴക്കുപുറത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ. കിഴക്കുപുറം വായനശാല ജംഗ്ഷന് സമീപത്തെ സ്ഥലത്ത് വീട്ടമ്മ കാട്ടുപോത്തുകളെ കാണുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. 5 കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കോന്നിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജിന്‍റെ സമീപത്തുകൂടി ഹാരിസൻ മലയാളം പ്ലാന്റേഷന്‍റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു. മാസങ്ങളായി തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖല ചെങ്ങറത്തോട്ടവുമായി കടവുപുഴയിൽ വച്ച് അതിർത്തി പങ്കിടുന്നുണ്ട്. കടവുപുഴ വനത്തിൽ നിന്നും കല്ലാർ മുറിച്ച് കടന്ന് റബർ തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ…
Read More