ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു : രണ്ടു മരണം

  കൊട്ടാരക്കരയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മരണം. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അടൂർ ഏനാദിമംഗലം മരുതിമൂട് ആഞ്ഞിലിമൂട്ടിൽ തമ്പി ( 65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.എംസി റോഡിൽ സദാനന്ദപുരത്തു വച്ചു പുലർച്ചെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ഏഴുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗിയായ തമ്പിയെ അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു അപകടം. തമ്പി – ശ്യാമള ദമ്പതികളുടെ മകൾ ബിന്ദു, ആംബുലൻസ് ഡ്രൈവർ അടൂർ മങ്ങാട് സ്വദേശി ഷിൻ്റോ , ലിബിൻ ബാബു, ലോറി ഡ്രൈവർ കൊല്ലം കുരീപ്പുഴ സ്വദേശി ജലീൽ, ലോറിയിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ തബലു, ഉബൈദ് , മാലിക് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ…

Read More