കൈലാസവും ,കാനന ഭൂമിയും സംഗമിക്കുന്ന ആലുവാംകുടി ശ്രീ നട വണങ്ങുന്നു

konnivartha.com : നിശബ്ദ മന്ത്രങ്ങളാൽ അർച്ചന നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള വന ക്ഷേത്രം.. ആലുവാംകുടി ശ്രീ മഹാദേവര്‍ ക്ഷേത്രം.   പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്നും 24 കിലോമീറ്റര്‍ അകലെ ഉൾവനത്തിൽ നൂറ്റാണ്ടുകൾ മുൻപ് ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ചു ക്ഷേത്രങ്ങൾ കുളം തോണ്ടി നശിപ്പിച്ചിരുന്ന ” പറ പാറ്റകൾ ” എന്ന കൊള്ളകാരാൽ നശിപ്പിക്കപ്പെട്ട ഒരു മഹാ ക്ഷേത്രം “ആലുവാംകുടി”.     തണ്ണിതോട് – തേക്ക് തോട്  – കരിമാൻ തോട് എന്ന ഗ്രാമത്തിൽ എത്തി അവിടെ നിന്നും ജീപ്പുകളിൽ കിലോമീറ്റര്‍ഉൾവനത്തിലെകുള്ള യാത്ര ആരിലും കൂടുതല്‍ ഭക്തി നിറയ്ക്കും .   വനത്തിന്‍റെ സർവ സൌന്ദര്യവും ഭക്തിയുടെ അന്തരീഷവും നിറഞ്ഞു നില്‍ക്കുന്ന മഹാദേവ സന്നിധി ; ഒരു ചെറു മണ്ഡപത്തിൽ തേജോമയം ആ മഹാ ശിവലിംഗം ” ആലുവാംകുടി ശ്രീ മഹാദേവൻ “. ശിവ…

Read More