കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ സ്‌കൂള്‍ വാര്‍ഷികവും പഠനോത്സവവും

  കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ തൊണ്ണൂറ്റി മൂന്നാമത് വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി എന്‍ഡോവ്മെന്റ് വിതരണം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. സുഭാഷ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ആക്കകുഴിയില്‍ ബാബു മുഖ്യ അതിഥിയായി.ഗ്രാമ പഞ്ചായത്ത് അംഗം ആതിര മഹേഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എസ്. സന്ധ്യ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, എസ്എംസി ചെയര്‍മാന്‍ സനല്‍ വി ഗോപാല്‍, അധ്യാപകരായ കെ. ഗംഗാ ഭായി, രശ്മി, രജിത, സന്ധ്യ, മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ ഡി. സത്യവാന്‍, മുരളീധരന്‍, എ.ജെ. രാധാമണി, വിജയമോഹനന്‍…

Read More