konnivartha.com : മെയ് 14, 15 തീയതികളിൽ കോന്നി സർക്കാർ എൽ.പി സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൂടൽ ജി .വി.എച്ച്.എച്ച്. എസിൽ കോന്നി മേഖലാതല ബാലോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. ഭാഷാ കേളി, വരമലയാളം, ഒറിഗാമി , പാട്ടരങ്ങ്, ലഘുപരീക്ഷണങ്ങൾ എന്നിവയിൽ പരിശീലനം നടത്തി. പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ്മാത്യു, എൻ.എസ്. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി. പ്രഥമാദ്‌ധ്യാപിക ഹേമജ കാവുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ആർ .ശാന്തൻ, ഗീതാദേവി, പി.പി.സന്തോഷ്കുമാർ, ഫെബിൻ, നിഷ, കെ.എസ്.അജി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Read Moreടാഗ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖലാ വാർഷിക സമ്മേളനം നടന്നു
KONNI VARTHA.COM : അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ക്രൂരതകളും പീഢനങ്ങളും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിഷത്ത് ജില്ലാ പ്രസിഡന്റ് അനിൽ പ്രമാടം പരിഷത്ത് പിന്നിട്ട 60 വർഷങ്ങൾ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ടും കണക്കും എന്‍ എസ് മുരളിമോഹൻ അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. സ്റ്റാലിൻ സംഘടനാരേഖയും , ജില്ലാ സെക്രട്ടറി സി.സത്യദാസ് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. എന്‍ എസ് രാജേന്ദ്രകുമാർ, രജീഷ്, ഡി .മോഹൻ, ബോസ് കൂടൽ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍ സലിൽ വയലാത്തല (പ്രസിഡന്റ്) മിസിരിയ നൗഷാദ് (വൈസ് പ്രസിഡന്റ് ) വി.ആർ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) എന്‍ എസ് മുരളിമോഹൻ (ജോ.സെക്രട്ടറി) ആയുഷ്…
Read More