konnivartha.com: കേരള സര്‍ക്കാര്‍ അച്ചടിച്ച് ഇറക്കുന്ന ലോട്ടറികള്‍ വാങ്ങാതെ ചില ലോട്ടറി കടകളില്‍ ഫോണ്‍,വാട്സ് ആപ്പ് മുഖേന നല്‍കുന്ന വിളിച്ചു പറയുന്ന നാലക്ക നമ്പറിന് അന്നേ ദിവസം ആ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ കൊടുക്കുന്ന സര്‍ക്കാര്‍ ലോട്ടറി വിഭാഗം അറിയാത്ത തട്ടിപ്പ് നടക്കുന്നു . ഇത് കോന്നിയിലെ മാത്രം അല്ല കേരളത്തില്‍ വ്യാപകമായി നടക്കുന്നു എന്ന് അറിയുന്നു . സര്‍ക്കാര്‍ ജീവനക്കാര്‍ ആണ് ഈ രീതിയില്‍” ലോട്ടറി “ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ ഏറിയ പങ്കും എന്നും അറിയുന്നു . നറുക്ക് എടുക്കുന്ന ലോട്ടറി ഇവര്‍ വാങ്ങാറില്ല . കടകളില്‍ വിളിച്ചു നാലക്ക നമ്പര്‍ പറയുന്നു .അത് പത്തു പതിനഞ്ചു നമ്പര്‍ പറയുന്നു . ലോട്ടറി വ്യാപാരിയുടെ ബാങ്കില്‍ പണം എത്തുന്നു . നാലക്ക നമ്പര്‍ വന്നാല്‍ പണം അതേ പോലെ അയാളുടെ ബാങ്കില്‍ എത്തുന്നു…
Read More