സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാർക്ക് വെബിൽ ഫലപ്രദമായി പോലീസ് നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ രീതിയിൽ സോഫ്റ്റ് വെയർ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളാപോലീസ് ഹാക്ക്-പി 2021 എന്നപേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി ഹാക്കത്തോണിലൂടെ നിർമ്മിച്ചെടുത്ത ‘Grapnel 1.0’ എന്ന…
Read More