കേരളത്തിന്‌ പുതിയ ഗവര്‍ണര്‍:രാജേന്ദ്ര ആര്‍ലേകർ

Rajendra Arlekar appointed Kerala Guv, Arif Mohammed Khan Shifted to Bihar കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു.   ജനറല്‍ വി.കെ സിങ് മിസോറാം ഗവര്‍ണറാവും.അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍.സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേന്ദ്ര ആര്‍ലേകര്‍ ഗോവയില്‍ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാറില്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. President Droupadi Murmu has appointed Rajendra Vishwanath Arlekar as the new Governor of Kerala.…

Read More