രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ഇനി പറയുന്നവയ്ക്ക് സഹായകമാകും: ബിരുദ തലത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. കൂടുതൽ പി.ജി. സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കും. ഗവണ്മെന്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ പുതിയ…
Read More