konnivartha.com: സംവിധായകന്‍ സുനില്‍ ഒരുക്കുന്ന ‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് കേന്ദ്ര സാമൂഹ്യനീതി−ശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാല സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ സെക്രട്ടറി ജനറലും സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ ഡോ. രാജീവ് മേനോൻ, റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്‍റും നിർമ്മാതാവും എഴുത്തുകാരനുമായ നുസറത്ത് ജഹാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. താരങ്ങളായ ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, നീന കുറുപ്പ്, ഷീലു എബ്രഹാം, അരുൺ കുമാർ, വേദ സുനിൽ, ആദം അയൂബ്, അൻസാർ കലാഭവൻ, ജനനി സത്യജിത്ത്, ഗോവിന്ദ് നാരായൺ, സംവിധായകരായ കണ്ണൻ താമരക്കുളം, സർജുലൻ, സംഗീത സംവിധായകരായ ജെറി അമൽദേവ്, റോണി റാഫേൽ, ഗാനരചയിതാവ് സന്തോഷ് വർമ്മ,…
Read More