കെജിഎംഒഎ പത്തനംതിട്ട ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി

  തിരുവല്ല താലൂക്ക് ആശുപത്രിയിൽആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് സന്ദർശിച്ചതിനെ തുടർന്ന് ഉണ്ടായ വാസ്തവ വിരുദ്ധമായ മാധ്യമ വാർത്തകളിൽ കെജിഎംഒഎ പത്തനംതിട്ട ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി 10 ഡോക്ടർമാർ വന്നിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാരെ ഒപി നടത്തിയുള്ളൂ എന്ന് പച്ചക്കള്ളം പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപനത്തെയും കരിതേച്ചു കാണിക്കുവാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് മനസ്സിലാകുന്നു. 6 ഡോക്ടർമാർ ഒ പി യിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടാനും’ രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലമാണ് ഉണ്ടായിരുന്നത്. വസ്തുത ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് അവരുടെ ആത്മവീര്യം തല്ലി കെടുത്തും എന്ന് കെജിഎംഒഎ പറയുന്നു കൂടാതെ ആരോഗ്യമന്ത്രി ശിക്ഷാനടപടിയായി ആശുപത്രി സൂപ്രണ്ടിനെ ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടു എന്നുള്ളതും വാസ്തവ വിരുദ്ധവും മാധ്യമ സൃഷ്ടിയും ആണ്. താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പൊതു…

Read More