കൂട്ടുകാരെ.. നിങ്ങളോടാണ്: ഒരധ്യായന വർഷം കൂടി പിറന്നു

konnivartha.com:  ഒത്തിരി പ്രത്യേകതകൾ ഉള്ള ഒരു വിദ്യാഭ്യാസ വർഷം കൂടിയാണ് ഇത്. പുത്തൻ ടെക്നോളജികളുടെ സാന്നിധ്യത്തിൽ അനന്തമായ സാധ്യതകൾ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ആ സമയത്തും മാനുഷിക മൂല്യങ്ങളും ജീവിത മൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും കോർത്തിണക്കിക്കൊണ്ട് യുവതലമുറയ്ക്ക് എങ്ങനെ മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സാഹചര്യം ഒരുക്കി കൊടുക്കാൻ കഴിയുമെന്നുള്ള വലിയ ഉദ്യമമാണ് പൊതു വിദ്യാഭ്യാസ വകുപ്പും കൈകൊണ്ടിട്ടുള്ളത്. അവർക്ക് രക്ഷപ്പെടാൻ കഴിയുന്ന അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും വലിയ പിന്തുണ ആവശ്യമാണ്. നല്ലതിനെ കൊള്ളാനും ചീത്തയെ തള്ളാനും കഴിയുന്ന തരത്തിൽ അവരോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ കടമ. ഇനിയുള്ള നാളുകളിൽ എന്തെല്ലാം ശ്രദ്ധിക്കാം..,..മക്കളോടാണ്…… മൂല്യങ്ങൾ ഉൾക്കൊള്ളണം നിങ്ങൾ സ്കൂളിൽ എത്തുമ്പോൾ ആദ്യത്തെ രണ്ടാഴ്ച കാലം പുസ്തക പഠനം ഒഴിവാക്കിയിട്ടുണ്ട്. അതെന്തിനെന്നറിയാമോ…. കോവിഡ് കാലഘട്ടത്തിനുശേഷം നിങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കണ്ടിട്ടുള്ള ചില കുറവുകൾ…

Read More