കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി, മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. എട്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കും. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും കുവൈത്ത് അമീര്‍ ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ തൊഴിലാളി ക്യാംപ് തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ബാബുവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. മരിച്ച 49 പേരില്‍ 43 പേരും ഇന്ത്യക്കാരാണ്. 12 പേരുടെ പരുക്ക് ഗുരുതരമാണ്. മൃതദേഹങ്ങള്‍ ഇന്നുതന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ക്ക സി.ഇ.ഒ അജിത്ത് കോളശേരി അറിയിച്ചു. വീണാ ജോര്‍ജ് കുവൈത്തിലേക്ക് കുവൈത്തിലെ അഗ്നിദുരന്തത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക്…
Read More