konnivartha.com: അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം പരുത്തിമൂഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി. ഓടിഎത്തിയ ഷെരീഫിന്‍റെമകന്‍ നാദിർഷാ, രാജൻ ഇടപ്പുരയിൽ, കൃഷ്ണൻ കുട്ടി നായർ മുക്കാട്ടുവടക്കതില്‍ , അരുൺ അമ്പല്ലൂർ കുഴിയിൽ, രഘു ഇടപ്പുരയിൽ എന്നിവര്‍ കുട്ടികള്‍ക്ക് പ്രാഥമിക വൈദ്യ സഹായം നല്‍കി . കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13 )സഹോദരൻ കാശിനാഥ് ( 5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയില്‍ ഇറങ്ങിയത്.നല്ല ഒഴുക്ക്ഉണ്ടായിരുന്ന അച്ചന്‍കോവില്‍നദിയില്‍ ഇരുവരുംമുങ്ങി താഴുകയായിരുന്നു . ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു . ഒരു കുട്ടിയെ നദിയുടെ അടിയില്‍ നിന്നും ആണ് കണ്ടെത്തിയത് .…
Read More