കുട്ടികൾക്ക് പുത്തൻ അനുഭവമായി മാനസിക ഉല്ലാസ ക്ലാസ്സ്

  konnivartha.com: കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ പുതിയ അധ്യായന വർഷത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണുകൾ സംയുക്തമായി സംഘടിപ്പിച്ച മാനസിക ഉല്ലാസ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും പുത്തൻ അനുഭവമായി. തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ സൈക്കോളജിറ്റ് എബനേസർ ഷൈലൻ, റൂഫസ് ജോൺ (ഡയക്ടർ റിവൈവൽ സെൻ്റർ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആസക്തി മുക്ത ജീവിതത്തിനു മാനസികാരോഗ്യത്തിന്റെ ആവിശ്യകതയെക്കുറിച്ചും, എപ്പോഴും നല്ല തീരുമാനം എടുക്കാൻ കുട്ടികൾ തയ്യറാക്കണം എന്നും കഥകളിലൂടെയും ഗെയിമിലൂടെയും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയും ഒരു ലഹരിക്കും ഞാൻ അടിമയാക്കുകയില്ല എന്ന പ്രതിജ്ഞ എല്ലാവരും ചേർന്ന് എടുക്കുകയും ചെയ്തു. കെസിസി കോന്നി സോൺ പ്രിസിഡൻ്റ് ഫാദർ സിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ്…

Read More