കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ റെയ്ഡ് ; സംസ്ഥാനത്ത് 12 പേര്‍ അറസ്റ്റില്‍

  2019 “സൈബർ സുരക്ഷാ വർഷമായി” ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കെതിരെയുള്ള അശ്‌ളീല വിഡിയോകൾ, കുട്ടികൾക്കെതിരായ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ കേരള പോലീസ് കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി രുപീകരിച്ച CCEE (Counter Child Sexual Exploitation ) യൂണിറ്റ് ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. ഈ വരുന്ന ജനുവരി മുതൽ കേരള പോലീസ് അസ്ഥാനത്തുള്ള ഹൈടെക് സെല്ലിലും കേരള പോലീസ് സൈബർ ഡോമിലും ഈ യൂണിറ്റ് പൂർണ്ണമായും പ്രവർത്തന ക്ഷമമാകും. INTERPOL-Crimes against Children Unit and the International Centre for Missing and Exploited Children (ICMEC) എന്ന അന്താരാഷ്ട്ര ഏജൻസിയുടെ പൂർണ്ണ സഹായം ഈ മേഖലയിൽ കേരള പൊലീസിന് കിട്ടുന്നുണ്ട്. കൂടാതെ കുട്ടികൾക്കെതിരെയുള്ള ഇത്തരം വിഡിയോകൾ, ചിത്രങ്ങൾ മറ്റ് ഉള്ളടക്കങ്ങൾ എന്നിവ…

Read More