കന്നിമാസ പൂജ: ശബരിമല ക്ഷേത്ര നട നാളെ(16.09.2022) തുറക്കും

 

konnivartha.com : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ (16.09.2022) വൈകുന്നേരം അഞ്ചിന് തുറക്കും. 16.09.2022 മുതല്‍ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.

കന്നി ഒന്നായ 17 ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും.

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതല്‍ 21 വരെ ഉണ്ടായിരിക്കും. 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കല്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!