ജൂലൈ 11 ലോക ജനസംഖ്യാദിനം. ‘സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്താനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ഭാവിയിൽ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗർഭനിരോധന മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, പി.എച്ച്.സികൾ, എഫ്.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.ഭാവിയിൽ…
Read More