കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്പ്പറേഷന് നല്കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സാമ്പത്തിക ക്രയവിക്രയം നടക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിരിക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് യോഗത്തില്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍, ലിന്റോ വൈ, മണിയമ്മ,…
Read More