മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു konnivartha.com: വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് 1.62 കോടി രൂപ ചെലവഴിച്ചാണ് മൂര്‍ത്തിമുരുപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അച്ചന്‍കോവില്‍ ആറിലെ താഴുക്കടവ് ഇന്‍ ടെക്ക് പമ്പ് ഹൗസില്‍ നിന്നും 30 എച്ച്പി മോട്ടോറിലൂടെ ഉയര്‍ന്ന പ്രദേശമായ മൂര്‍ത്തിമുരിപ്പ് ഉന്നതിയില്‍ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഉന്നതിയിലേക്കുള്ള…
Read More