കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി konnivartha.com : സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി. പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്യോഗങ്ങളുമായി സംസ്ഥാനത്തു ജനിക്കുന്നതായാണു കണക്ക്. നിലവിൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയോളമാണു ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. 3119 കേസുകളാണ് ഈ വർഷം ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്കു പുറമേ കുട്ടികൾക്കു യഥാസമയം ചികിത്സ ലഭ്യമാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണം ഏകീകരിക്കാനുമായി ഹൃദ്യം സോഫ്റ്റ് വെയറും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 18 വയസ്സിന്…
Read More