കിണറ്റിലെ മോട്ടോർ പമ്പുകൾ മോഷ്ടിക്കുന്നയാളെ പിടികൂടി

  പത്തനംതിട്ട : കിണറ്റിലെ മോട്ടോർ പമ്പ് മോഷ്ടിച്ചയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോൾ, മുമ്പും ഇത്തരത്തിൽ മോഷണം നടത്തിയതായി കുറ്റസമ്മതമൊഴി. തുടർന്ന് രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട പ്രതി റിമാൻഡിൽ. പന്തളം തെക്കേക്കര പറന്തൽ മൈനാപ്പള്ളിൽ ജംഗ്ഷന് സമീപം കണ്ണൻ കുന്നിൽ പടിഞ്ഞാറേ ചരുവിൽ ഭാരതിയുടെ മകൻ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാർ (34) യാണ് പന്തളം പോലീസിന്റെ പിടിയിലായത്.   ഞായർ വൈകിട്ട് 4 മണിക്കും ചൊവ്വാഴ്ച്ച വൈകുന്നേരത്തിനുമിടയിലാണ്, പെരുംപുളിക്കൽ പടിഞ്ഞാറ്റേതിൽ തെക്കേ മുകടിയത്ത് കിട്ടന്റെ മകൻ ഭാസ്കരന്റെ വീടിനോട്‌ ചേർന്നുള്ള പുരയിടത്തിലെ കിണറിനുള്ളിൽ ഇട്ടിരുന്ന 18000 രൂപ വിലവരുന്ന മോട്ടോറും 30 മീറ്റർ വയറും പ്രതി മോഷ്ടിച്ചത്. ഭാസ്കരന്റെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷിച്ചുവരവേയാണ് നിർണായക വഴിത്തിരിവുണ്ടായത്.   മോഷണമുതലുകൾ വിൽക്കുന്നതിനായി പ്രതി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവർ പുഷ്പാoഗദന്റെ…

Read More