കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി :വിഷവാതകം ശ്വസിച്ചു മലയാലപ്പുഴ നിവാസി മരണപ്പെട്ടു

  konnivartha.com: പത്തനംതിട്ട മൈലപ്ര മേക്കൊഴൂരില്‍ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ വിഷം വാതകം ശ്വസിച്ചു മരിച്ചു . ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മലയാലപ്പുഴ താഴം ഇലക്കുളത്ത് രഘു( 51 )ആണ് മരിച്ചത്. വെള്ളം വറ്റിക്കാൻ ഉപയോഗിച്ച ഡീസൽ മോട്ടോർ നിന്നുള്ള പുക കിണറിൽ നിറഞ്ഞിരിക്കുമ്പോൾ വൃത്തിയാക്കാൻ ഇറങ്ങിയത്‌ ആണ് അപകടകാരണം . മൈലപ്ര മേക്കോഴൂര്‍ വെട്ടിമൂട്ടിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ഏകദേശം 45 അടി ആഴവും അഞ്ചടി വ്യാസവുമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ആദ്യം കിണറ്റിൽ ഇറങ്ങിയത് വേലായുധൻ എന്നയാളാണ് .ഇദ്ദേഹത്തിന്ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കിണറ്റിൽ അകപ്പെട്ടു . വേലായുധനെ രക്ഷപ്പെടുത്താനാണ് രഘു കിണറ്റിൽ ഇറങ്ങിയത്. ഇരുവരും കിണറ്റില്‍ അകപ്പെട്ടതോടെ അഗ്നി സുരക്ഷാ സേനയെ വിവിരം അറിയിച്ചു .അവര്‍ എത്തി കിണറ്റില്‍ ഇറങ്ങി ഇരുവരെയും കരയ്ക്ക് എത്തിച്ചു ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍…

Read More