konnivartha.com/ കാൽഗറി: കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ് ചർച്ച് സമ്മര്‍ ഫണ്‍ ഫെയര്‍ 2022 എന്ന കാർണിവൽ 2022 ജൂലൈ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ, കാൽഗറി നോർത്ത് വെസ്റ്റിലെ നോർത്തുമൗണ്ട് ഡ്രൈവിലുള്ള കേണൽ ഇർവിൻ സ്കൂൾ പ്ലേയ് ഗ്രൗണ്ടിൽ ഒരുക്കുന്നു. നൂറിലധികം കുടുംബങ്ങൾ അംഗങ്ങളായുള്ള ഈ ഇടവക 2002 ൽ ഒരു കോണ്ഗ്രിഗേഷന് ആയി തുടങ്ങിയതാണ് കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു. ഫാ. ബിന്നി എം. കുരുവിള ഇടവക വികാരിയായിരിക്കുമ്പോൾ ദേവാലയ നിര്മാണത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു, സ്വന്തമായി ഒരു പ്രാർത്ഥനാലയ നിർമ്മിതിക്ക് വേണ്ടി ഒരു ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കാർണിവൽ ഒരുക്കുന്നത്. ഈ സംരംഭത്തിൽ എല്ലാസുമനസ്സുകളുടെയും ആത്മാർത്ഥമായ സഹകരണം സാദരം സ്വാഗതം ചെയ്യുന്നു. സമ്മര്‍ ഫണ്‍ ഫെയര്‍…
Read More