konnivartha.com: പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറെ നാശനഷ്ടം നേരിട്ടത് കുടിയേറ്റ ഗ്രാമമാമ കോന്നി കൊക്കാത്തോട്ടില്‍ . ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായി . പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അതി ശക്തമായ മഴ പെയ്തതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ജില്ലയിലെ പല ഭാഗവും വെള്ളകെട്ടു കൊണ്ട് നിറഞ്ഞു . ഇതില്‍ ഏറെ നാശനഷ്ടം നേരിട്ട ഗ്രാമം ആണ് വനാന്തരത്തില്‍ ഉള്ള കൊക്കാത്തോട്. ഇഞ്ച ചപ്പാത്തില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കലുങ്കിന് മുകളില്‍ പാകിയ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു . മറ്റു പാത ഇല്ലാത്തതിനാല്‍ ഗ്രാമത്തിനു പുറം ലോകവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു . കാറ്റടിച്ചു വൈദ്യുത ബന്ധം വേര്‍പെട്ടു . മൊബൈല്‍ ടവറില്‍ നിന്നുള്ള…
Read More