konnivartha.com : കാട് ഒരു സർവ്വമതദേവാലയമായി കണക്കാക്കി പവിത്രമായി പരിചരിക്കാനുള്ള പൊതുപൌരബോധം വളർത്തണമെന്നും വനയാത്രയെ തീർത്ഥാടനം പോലെ കണക്കാക്കണമെന്നും പ്രമുഖ പാരിസ്ഥിതിക ദാർശനികനും വനസഞ്ചാരിയും സ്വന്തമായി കാട് വളർത്തുന്ന കാർട്ടൂണിസ്റ്റുമായ ജിതേഷ്ജി പറഞ്ഞു. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ മറ്റു മനുഷ്യ നിർമ്മിത ആരാധനാലയങ്ങളിലോ പോകുന്നവർ അവിടെയെങ്ങും പ്ലാസ്റ്റിക്കോ ഇതര മാലിന്യങ്ങളോ വലിച്ചെറിയാറില്ലെങ്കിലും അനാദിയായ പ്രകൃതിയുടെ സ്വന്തം ദേവാലയമായ കാട് പ്ലാസ്റ്റിക്കും ഇതര മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഇടമായി കരുതുന്ന മാനസിക വൈകല്യം പെരുകി വരുകയാണ്.സ്കൂൾതലം മുതലേ മനുഷ്യരിൽ കാടറിവും മണ്ണുമര്യാദയും പാഠ്യവിഷയങ്ങളിലൂടെ പകരണമെന്നും ജിതേഷ്ജി പറഞ്ഞു കേരള വനം വന്യജീവി വകുപ്പ്, കാട്ടാത്തി വനസംരക്ഷണസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോന്നി കല്ലേലി കാട്ടാത്തി കോളനിയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്, കാട്ടുതീ പ്രതിരോധ ക്യാമ്പ്, സൗജന്യ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ലോകരാജ്യങ്ങളിലെ…
Read More