ഇത് രേഖ എസ് നായർ “രേഖ സ്നേഹപ്പച്ച” എന്ന പേരിൽ ആദിവാസി ഊരുകൾക്ക് പ്രിയപ്പെട്ടവൾ. കാട്ടിലെ താരം, കാട്ടിൽ അറിയപ്പെടുന്നവൾ.നാട്ടിൽ അറിയപ്പെടേണ്ടവൾ. konnivartha.com: ഈ സുദിനത്തിൽ ഒരു സാധാരണ വീട്ടമ്മയെ പരിചയപ്പെടുത്തുകയാണ്. പൊതു പ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും ഒരു സ്ത്രീക്ക് ചെയ്യാവുന്നതിലും അപ്പുറം പ്രവർത്തിച്ചു കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച രേഖ ഇന്ന് ആദിവാസി സഹോദരങ്ങളുടെ പ്രിയ മിത്രമാണ്. കാണാതെ പോകരുത് ഈ ചെറുപ്പക്കാരിയെ. കുഞ്ഞുകാലം മുതലേ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ അവർക്ക് സാന്ത്വനമേകാൻ വല്ലാതെ കൊതിച്ചവൾ. സുഖങ്ങളും ദു:ഖങ്ങളും തന്നെക്കാൾ താഴ്ന്നവരോടൊപ്പം ചെലവിടാൻ കൊതിക്കുന്നവൾ. കാട്ടിൽ നിന്നും ഒരു കരച്ചിൽ കേട്ടാൽ വീട്ടിൽ അസ്വസ്ഥത കാട്ടുന്നവൾ. കഴിഞ്ഞ നാലു വർഷക്കാലമായി പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി മൂഴിയാർ,പമ്പ , ളാഹ തുടങ്ങിയിട്ടുള്ള ആദിവാസി ഊരുകളിലെ സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെപ്പോലെയാണ് രേഖ. തനിക്ക് കിട്ടുന്ന (സ്വകാര്യ സ്ഥാപനത്തിൽ…
Read More