കാടറിയാന്‍ യാത്രകള്‍ ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെല്‍

ജൂണ്‍ 22 ന് പത്തനംതിട്ട ക്ഷേത്രങ്ങള്‍ ട്രിപ്പില്‍ പമ്പ ഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കും KONNIVARTHA.COM: മണ്‍സൂണ്‍ പശ്ചാത്തലത്തില്‍ പച്ച പുതച്ച കുന്നും, കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കില്‍ കൊല്ലം ജില്ലാ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപെടുക. ജൂണ്‍ എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയില്‍ എത്തിച്ചേരുന്നു. 770 രൂപയാണ് നിരക്ക്. ജൂണ്‍ 10 രാവിലെ അഞ്ചിന് കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖ ഉത്സവ യാത്ര. ഇക്കരക്കൊട്ടിയൂര്‍, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും ഈ യാത്രയില്‍ ഉള്‍പെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര ജൂണ്‍ 26നും ഉണ്ടാകും. ജൂണ്‍ 12, 24 തീയതികളില്‍ ഗവിയിലേക്കുള്ള യാത്ര രാവിലെ 5 മണിക്ക്…

Read More