കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ ഉടനടി പിടികൂടി സൈബർ പോലീസ്

  konnivartha.com: അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി  പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട  ബലാൽസംഗക്കേസിലെ പ്രതിയെ ഊർജ്ജിതമായ  അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ്  പിടികൂടി. പത്തനംതിട്ട സൈബർ പോലീസ്  കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ  കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര  പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്നാട്  കാവേരിപട്ടണത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽ  നിന്നും ചാടിപ്പോയ പ്രതിയെ ജില്ലാ പോലീസ്  മേധാവി വി അജിത് ഐ പി എസ്സിന്റെ  നിർദേശത്തേതുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നാണ്  പിടികൂടിയത്. അവിടുത്തെ പോലീസിന്റെ സഹായത്തോടെ ഇന്നലെ  ഉച്ചക്ക് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ  എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെ അറസ്റ്റ്  രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ  പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം  നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് സച്ചിൻ ലൈംഗീക പീഢനത്തിനിരയാക്കുകയായിരുന്നു. തുടർന്ന്  ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും, പിന്നീട് വിവാഹം കഴിക്കില്ല…

Read More