കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി

പൗരന്‍ മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി പ്രേത്യേക ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി. പത്തു വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും, ആധാര്‍ കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവര്‍ക്കുമാണ് ആധാര്‍ അപ്‌ഡേഷന്‍ നടത്തി വരുന്നത്. ഭേദഗതി ആവശ്യമായിട്ടുള്ളവര്‍ പേര്, വിലാസം എന്നിവ തെളിയിക്കുന്നത്തിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ് ഡേറ്റ് ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക   ളക്ടറേറ്റില്‍ സംഘടിപ്പിച്ച ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പിന് ഐ. ടി. സെല്‍ കോ. ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐ. ടി മിഷന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ കെ.…

Read More

കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞ എടുത്തു

ദേശീയ ഏകതാ ദിന പ്രതിജ്ഞ കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞ എടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാര്‍ക്ക് ഏറ്റുചൊല്ലി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമാണ് (ഒക്ടോബര്‍ 31) രാഷ്ട്രീയ ഏകതാ ദിവസം (ദേശീയ ഏകതാ ദിവസം) ആയി ആചരിക്കുന്നത്. 2014 മുതല്‍ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസായി ആചരിച്ചു വരുകയാണ്. എഡിഎം ബി. രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More