കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം:ജൂലൈ :24 ന്

ഗോത്ര സംസ്‌കൃതിയെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ 24 ന് രാവിലെ 4 മണി മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും നടക്കും . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ…

Read More

കോന്നി കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം :2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ

  പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും   999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം 1200 വൃശ്ചികം 1 മുതൽ മകരം 1 വരെ( 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ) ആദി ദ്രാവിഡ നാഗ ഗോത്ര കാവ്‌ ആചാര അനുഷ്ടാനത്തോടെ നടക്കും.എല്ലാ ദിവസവും  വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ  5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ,കാവ്‌ ആചാരത്തോടെ താംബൂല സമർപ്പണം…

Read More

പത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും ദ്രാവിഡ കലകളും കൊട്ടികയറും

  പത്തനംതിട്ട : 999 മലകള്‍ക്ക് മൂല സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂല സ്ഥാനം ) പത്താമുദയ മഹോത്സവം ഏപ്രില്‍ 23 നു ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി കല്ലേലി അപ്പൂപ്പന്‍റെ ജന്മ ദിനമായി ആഘോഷിക്കുന്നു .   ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഉത്സവ ദിനം പത്ത് നാള്‍ നീണ്ടു നില്‍ക്കും . ആചാരം കൊണ്ടും പഴമ കൊണ്ടും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കുന്ന ഏക കാവാണ്‌ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .   ഒന്‍പതാം തിരു ഉത്സവ ദിനമായ ഏപ്രില്‍ 22 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി…

Read More

കുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )

  കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. സ്മരണ ദിനമായ നാളെ രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.6 മണിയ്ക്ക് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്.8 മണിയ്ക്ക് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത…

Read More

കല്ലേലി കാവില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി

കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആഴിപൂജയും കാവൂട്ടും നടന്നു . ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതുംആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടന്നത് .ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരതകളി ,ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു…

Read More